തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് - മാത്തില്‍ ലിങ്ക് റോഡ് പ്രവര്‍ത്തി തുടങ്ങി.
- Shahul Hameed VT
- Feb 22, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് മാത്തില്‍ റോഡ് പ്രവര്‍ത്തി തുടങ്ങി. തൃക്കരിപ്പൂര്‍ ടൌണ്‍ മുതല്‍ വടക്കേ കൊവ്വല്‍ വരെയുള്ള ടാറിംഗ് പ്രവര്‍ത്തിയും ഓവുചാല്‍ നിര്‍മാണവുമാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്. റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് രണ്ട് വര്‍ഷത്തോളമായി യാത്ര ദുരിതമായിരുന്നു. കഴിഞ്ഞ വര്‍ഷം പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന്‍ നാട്ടുകാര്‍ പ്രക്ഷോഭം സ്മ്ഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് വകയിരുത്തി പദ്ധതി രൂപീകരിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡനട്ട് എ.ജി.സി ബഷീര്‍, ടൌണ്‍ വാര്‍ഡ് മെമ്പര്‍ അഡ്വ.എം.ടി.പി കരീം എന്നിവരുടെ നിതാന്ത പരിശ്രമഫലമായാണ് ജില്ലാ പഞ്ചായത്ത് മേജര്‍ ജില്ലാ റോഡിന്‍റെ പ്രവര്‍ത്തിക്ക് പൊതുമരാമത്ത് വകുപ്പ് മുഖേന നടപടിയായത്.
Comments