ഉടുമ്പുന്തല - കൈക്കോട്ടുകടവ് - വെള്ളാപ്പ് തീരദേശ റോഡ്: ടാറിംഗ് പ്രവൃത്തി തുടങ്ങി.
- Trikaripur Vision
- Feb 23, 2015
- 1 min read
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല - കൈക്കോട്ടുകടവ് - വെള്ളാപ്പ് റോഡ് പണി തുടങ്ങി.പൊതുമരാമത്ത് വകുപ്പ് 98 ലക്ഷം രൂപ ചെലവില്‍ ഉപരിതലം പുതുക്കി ടാറിംഗ് പ്രവൃത്തിയാണ് നടത്തുന്നത്.കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ വിളിച്ചെങ്കിലും പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായിരുന്നില്ല.ഇത് കാരണം ഒളവറ മുതല്‍ ഉടുമ്പുന്തല വരെയുള്ള ഒന്നാം ഘട്ടം പ്രവൃത്തി നടത്തി ഗതാഗത സൗകര്യം ഒരുക്കിയിരുന്നു.
റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന്ന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ 1,13,14,15,19,20,21 വാര്‍ഡുകളെ ദേശീയ പാതയുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡാണിത്.
രണ്ടാം ഘട്ടം പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ വെള്ളാപ്പ് മുതല്‍ ഒളവറ വരെ മെക്കാഡോ ടാറിംഗ് നടത്തുന്നത്തിനാണ് നടപടി സ്വീകരിച്ചു വരുന്നത്.റോഡിലെ കണ്ണങ്കൈ - കൊവ്വപ്പുഴ പാലം പുതുക്കി പണിയുന്നതിന് 3.16 കോടി ക.യുടെ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുമ്പുന്തല - കൈക്കോട്ടുകടവ് റോഡ് റീടാറിംഗ് പ്രവൃത്തിക്കായി വീതി കൂട്ടുന്നു.
Comments