എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിന് നേരെ ആക്രമം.
- Trikaripur Vision
- Feb 23, 2015
- 1 min read

തൃക്കരിപ്പൂർ: എടാട്ടുമ്മൽ സുഭാഷ് സ്പോര്‍ട്സ് ക്ലബ്ബിന് നേരെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ജനലുകളും വാതിലും തകർത്തു . ഫോട്ടോയും, ഷീൽഡുകളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു.ഞായറാഴ്ച്ച രാത്രിയാണ് സംഭവം.ബൈക്കിലെത്തിയ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന്‍ സൂചനയുണ്ട്.
ക്ലബ്ബ് കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ ജനലുകലാണ് തകർത്തത്.മുകളിലത്തെ നിലയിലെ വാതില്‍ തകർത്ത് അകത്തുകയറിയ ആക്രമികൾ ഫോട്ടോകളും ഷീല്‍ഡും നശിപ്പിച്ചിട്ടുണ്ട്.
ദേശീയ, സംസ്ഥാന, യൂനിവേർസിറ്റി താരങ്ങളടക്കം നിരവധി ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നൽകിയ പ്രസ്ഥാനമാണ് എടാട്ടുമ്മൽ സുഭാഷ് സ്പോര്‍ട്സ് ക്ലബ്ബ്. പ്രദേശത്ത് ഒരു പ്രശ്നവും നിലവിലില്ലാത്ത സാഹചര്യത്തിൽ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ആക്രമത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്നു. ക്ലബ്ബ് പ്രസിഡണ്ട് പി.രാജൻ പണിക്കരുടെ പരാതി പ്രകാരം ചന്തേര പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് പ്രതിഷേധ യോഗം നടത്തി.
Comments