ടി വി ഭരതൻ അനുസ്മരണം നടത്തി
- Trikaripur Vision
- Feb 23, 2015
- 1 min read
തൃക്കരിപ്പൂർ : ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറിയും,ആധാരമെഴുത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി വി ഭരതന്‍റെ 21-ാമത് ചരമ വാർഷികം തൃക്കരിപ്പൂർ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
ബ്ളോക്ക് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ അധ്യക്ഷം വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ കെ രാജേന്ദ്രൻ,പി കെ ഫൈസൽ,കെ വി ഗംഗാധരൻ,തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് സി രവി,പി വി കണ്ണൻ മാസ്റ്റർ,കെ ശ്രീധരൻ മാസ്റ്റർ,കെ വി വിജയൻ,ടി ധനഞ്ജയൻ മാസ്റ്റർ,സി ദാമോദരൻ,മുത്തലിബ് കോട്ടപ്പുറം സംസാരിച്ചു.

Comments