Search
വൈദ്യുതി ഷോട്ട് സര്‍ക്ക്യൂട്ട്: കമ്പ്യൂട്ടറും ടി.വിയും കത്തിനശിച്ചു.
- Trikaripur Vision
- Feb 23, 2015
- 1 min read

തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല കരികടവിലെ എം.സുമയ്യയുടെ വീട്ടില്‍ വൈദ്യുതി ഷോട്ട് സര്‍ക്ക്യൂട്ട് മൂലം തീപ്പിടിച്ച് എല്‍.സി.ഡി ടി.വി,കമ്പ്യൂട്ടര്‍ മുതലായവ കത്തി നശിച്ചു.കോണ്‍ക്രീറ്റ് വീടിന്‍റെ ചുമരുകള്‍ക്കും മറ്റും കേട് സംഭവിച്ചിട്ടുണ്ട്.ഒരു ലക്ഷം ക.യുടെ നഷ്ടം കണക്കാക്കുന്നു.
തൃക്കരിപ്പൂരില്‍ നിന്നെത്തിയ അസി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില,ലീഡിംഗ് ഫയര്‍മാന്‍ രാകേഷ്,വി.ടി മുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘമാണ് തീയണച്ചത്.
Comments