നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
- Trikaripur Vision
- Feb 24, 2015
- 1 min read
തൃക്കരിപ്പൂർ : ജില്ലാ രാജീവ്ജി കൾച്ചറൽ സെന്‍റര്‍ ഇളമ്പച്ചിയുടെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രി നേത്ര പരിശോധന വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി .
തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .എം നാരായണൻ അധ്യക്ഷം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കരുണാകരൻ മേസ്ത്രി,പി തങ്കമണി,എം കെ പ്രസന്ന,കെ ശ്രീധരൻ മാസ്റ്റർ,കെ വി രാഘവൻ,കെ എൻ നാരായണൻ,പി വി അജിത് കുമാർ സംസാരിച്ചു . ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോ.ഒ ടി രാജേഷ് ക്യാമ്പിന്ന്‍ നേതൃത്വം നല്‍കി.
ബോധവൽക്കരണ ക്ലാസുമുണ്ടായി.

ഇളമ്പച്ചി രാജീവ്ജി കൾച്ചറൽ സെന്‍ററിന്‍റെ നേതൃത്വത്തില്‍
നടന്ന നേത്ര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Comments