പേക്കടം,പെരിയോത്ത് ശുദ്ധജല ക്ഷാമം കുടിവെള്ളത്തിനായി ജനം വലയുന്നു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 24, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ പേക്കടം,പെരിയോത്ത് പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ നിന്നും ശുദ്ധജലം ലഭിക്കാത്തതിനാല്‍ ജനം വലയുന്നു.
വാട്ടര്‍ അതോറിറ്റിയുടെ മീലിയാട്ട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നാണ് പേക്കടം,പെരിയോത്ത് ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ വഴി വെള്ളമെത്തിക്കുന്നത്.വ്യാസം കുറഞ്ഞ പി.വി.സി ലൈനുകളായതിനാല്‍ മാസങ്ങളായി വെള്ളം ലഭിക്കുന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.
മീലിയാട്ട് ജലവിതരണ പദ്ധതിയുടെ ടാങ്കും കിണറും വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണ്.മുപ്പതിനായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കായതിനാല്‍ മുഴുവന്‍ ലൈനുകളിലും വെള്ളം സപ്ലൈ ചെയ്യാന്‍ വേണ്ടത്ര ലഭ്യമല്ല.കിണറിന്‍റെ ആഴക്കുറവും ഇതിന് കാരണമാകുന്നു.
പേക്കടം,പെരിയോത്ത് ഭാഗത്ത് നിലവിലുള്ള വ്യാസം കുറഞ്ഞ 1500 മീറ്റര്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടിയുണ്ടായിരുന്നു.എന്നാല്‍ പ്രസ്തുത പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.രണ്ട് വര്‍ഷമായി ഇവിടെ നിലനില്‍ക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എയും,ബന്ധപ്പെട്ട ജില്ലാ അധികൃതരും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
ആയിറ്റി,പേക്കടം,പെരിയോത്ത്,ചൊവ്വറമ്പ് എന്നീ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാരുടെയും,ഉപയോക്താക്കളുടെയും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ശംസുദ്ധീന്‍ ആയിറ്റി അറിയിച്ചു.
Commentaires