എച്ച്1-എന്‍1 രോഗ പ്രതിരോധ നടപടി.അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വിവരശേഖരണം നടത്തണം.
- Trikaripur Vision
- Feb 25, 2015
- 1 min read

തൃക്കരിപ്പൂര്‍: എച്ച്1-എന്‍1 ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ചേക്കേറിയ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവര ശേഖരം നടത്തണമെന്ന ആവശ്യം ഉയര്‍ന്നു. തൃക്കരിപ്പൂര്‍, പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, പഞ്ചായത്ത് പ്രദേശങ്ങളില്‍ നൂറ് കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി എത്തി സ്വകാര്യ കെട്ടിടങ്ങള്‍ വാടകക്കെടുത്ത് താമസിക്കുന്നുണ്ട്. ഇവരെ കുറിച്ചുള്ള യാതൊരു വിവരവും പോലീസ് സ്റ്റേഷനുകളിലോ ഗ്രാമപഞ്ചായത്തുകളിലോ ഇല്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വകാര്യ വീടുകളില്‍ ഉള്‍ക്കൊള്ളാനാകാതെയാണ് കൂട്ടമായി താമസിച്ച് തൊഴിലെടുക്കുന്നത്. 3 പേര്‍ താമസിക്കേണ്ട ക്വാര്‍ട്ടേസുകളിലും വാടക കെട്ടിടങ്ങളിലും 5 മുതല്‍ 10 വരെ പേരാണ് സംഘമായി എത്തി വാടകക്കെടുത്ത് താമസിക്കുന്നത്. വീട്ട്പണി, കല്ല്‌കെട്ട്, കൃഷിപ്പണി, ആശാരിപ്പണി, കോണ്‍ക്രീറ്റ് പണി, തേപ്പ് പണി തുടങ്ങി വിവിധ മേഖലകളില്‍ പരിചയ സമ്പന്നരായ തൊഴിലാളികളാണ് പലേടങ്ങളിലും ചേക്കേറിയിരിക്കുന്നത്. ഇവര്‍ക്ക് വാടക വീടും ക്വാര്‍ട്ടേസും നല്‍കുന്നവര്‍ ഇവരെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. വാടക ഏറ്റിക്കിട്ടിയാല്‍ ആരെയും കൂട്ടമായി താമസിപ്പിക്കുന്ന രീതിയാണ് കാണുന്നത്. ജലസൗകര്യം, കക്കൂസ് സൗകര്യം വിരളമായാലും വലിയ വാടക കൊടുത്ത് വീടുകളും ക്വാര്‍ട്ടേസുകളും, മുറികളും വാങ്ങാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ തയ്യാറാകുന്നു. ഇവരെ ചുറ്റി പറ്റി നടക്കുന്ന നാടന്‍ കോണ്‍ട്രാക്ട് ഉടമകളും ഉണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് 400 ക. മുതല്‍ 450 ക. വരെ ദിവസക്കൂലി കരാര്‍ പണി കൊടുക്കുന്നവരുമുണ്ട്. എന്നാല്‍ നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാലികളെ സംഭന്ധിച്ചു വിവരം ശേഖരിക്കാന്‍ പോലീസ് ജാഗ്രത കാണിക്കേണ്ടതുണ്ട്. പല കേസ്സുകളിലും ഉള്‍പ്പെട്ട് നാട്വിട്ടവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടൊപ്പം എച്ച്1-എന്‍1 രോഗം പിടിപെട്ട് എത്തുന്ന രോഗികളും ഉണ്ടായേക്കാമെന്ന് സംശയമുണ്ട്.
എച്ച്1-എന്‍1 രോഗം ജില്ലയില്‍ വരാതിരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഹെല്‍ത്ത് അധികൃതര്‍. മുന്നൊരുക്കമായി കേമ്പുകളും മറ്റും പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തി വരുന്നുണ്ട്. എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേര്‍സ് -വീട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി വിവര ശേഖരം നടത്താന്‍ പോലീസും ഹെല്‍ത്ത് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നാണ് പൊതുജനാഭിപ്രായം.
Comments