ഉടുമ്പുന്തല ഇബ്നുസീന എഡ്യുക്കേഷനല്‍ സൊസൈറ്റി ദശവാര്‍ഷികവും ഉത്തരകേരള സ്കൂള്‍ കലാമേളയും 27-ന്ന് തുടങ്
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 26, 2015
- 1 min read
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല ഇബ്നുസീന എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബള്‍ സൊസൈറ്റിയുടെ ദശ വാര്‍ഷികവും രണ്ടാമത് ഉത്തര കേരള സ്കൂള്‍ കലാമേളയും ഫെബ്രുവരി 27,28-മാര്‍ച്ച് 1, തിയ്യതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 27-ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. വി.പി.പി മുസ്തഫ ഉല്‍ഘാടനം ചെയ്യും. ജുനൈദ് മെട്ടമ്മല്‍ അധ്യക്ഷത വഹിക്കും. 28-ന്ന്‍ ഉത്തര കേരള നഴ്സറി സ്കൂള്‍ കലാമേള (കുട്ടിത്താളം) പ്രശസ്ത ഗായകന്‍ ഫൈസല്‍ എളേറ്റില്‍ ഉല്‍ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‍ നടക്കുന്ന ദശവാര്‍ഷിക സമാപന പൊതുയോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ്, സുബൈര്‍ വെള്ളിയോട് എന്നിവര്‍ മുഖ്യ അദിതിയായി സംബന്ധിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ, വാര്‍ഡ് മെമ്പര്‍ കെ.കണ്ണന്‍, ഉടുമ്പുന്തല ജമാഅത്ത് പ്രസിഡന്റ് വി.ടി ഷാഹുല്‍ ഹമീദ് ഹാജി, കെ.വി.പി കുഞ്ഞഹമ്മദ്, കെ.പി മധു സംസാരിക്കും. മത്സരവിജയികള്‍ക്കുള്ള ട്രോഫി വിതരണം പി.സി മുഹമ്മദ് സാലി പടന്ന നിര്‍വഹിക്കും. ഇബ്നുസീന സ്പെഷ്യല്‍ സ്കൂള്‍ പത്താം വാര്‍ഷികവും പബ്ലിക് സ്കൂള്‍ അഞ്ചാം വാര്‍ഷികവും മാര്‍ച്ച് ഒന്നിന്ന് നടക്കും. പി.ടി.എ പ്രസിഡന്റ് പി.സി മുഹമ്മദ് സാലിയുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.രാഘവന്‍ ഉല്‍ഘാടനം ചെയ്യും. റസാഖ് പുനത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കരുണാകരന്‍ മേസ്ത്രി, എം.അബ്ദുള്ള ഹാജി, എ.ജമീല, എം.ഫൗസിയ, നജീബ്, കെ.പി മുഹമ്മദ് കുഞ്ഞി, എ.അമീറലി പ്രസംഗിക്കും. ഇബ്നുസീന ഡയരക്ടര്‍ വി.പി. മുഹമ്മദ് ബഷീര്‍ സമ്മാനദാനം നിര്‍വഹിക്കും. സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും.
Comments