മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്ന്‍ ശിലാസ്ഥാപനം നടത്തി.
- Shahul Hameed V.T
- Feb 26, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ ആയിറ്റി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേര്‍സന്‍ ടി.അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, ടി.കെ വിനോദ്, എ.മുഹമ്മദലി, വി.വി ശശി, എം.മഹമൂദ്, ഇ.സുഭാഷ്, എം.ടി.പി രഹമാന്‍, എ.പ്രസീത, ഫാത്തിമ അംഗന്‍വാടി സി.ഡി.പി.ഒ ലതിക പ്രസംഗിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സാമൂഹിക ക്ഷേമവകുപ്പിന്ന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആധുനികരീതിയില്‍ മാതൃകാ അംഗന്‍വാടി പണിയുന്നത്. ചുറ്റ്മതിലും അനുബന്ധ സൗകര്യങ്ങളും പഞ്ചായത്ത് പദ്ധതിയില്‍ ഏര്‍പ്പെടുത്താനാണ് പദ്ധതി.

തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ പണിയുന്ന മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.
Comments