യദുനന്ദന്‍ ചികിത്സാ ഫണ്ട് കൈമാറി.
- Trikaripur Vision
- Feb 26, 2015
- 1 min read
തൃക്കരിപ്പൂര്‍ : ഇരു കേള്‍വിയും നഷ്ടപ്പെട്ട ഇളമ്പച്ചി ഗവ: ഹൈസ്കൂള്‍ നാലാം തരം വിദ്യാര്‍ത്ഥി യദുനന്ദന്‍റെ ചികിത്സാ ഫണ്ട് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് കൈമാറി.
ഫെബ്രുവരി 20 അരിയില്‍ അബ്ദുള്‍ ശുക്കൂര്‍ ദിനത്തില്‍ ബീരിച്ചേരി ശാഖ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ജുമുഅ നമസ്കാരത്തിന് ശേഷം ബക്കറ്റ് പിരിവിലൂടെ സ്വരൂപിച്ച 13100 രൂപയാണ് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ മര്‍സൂഖ് റഹ്മാന്‍ ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ എം.പി കരുണാകരന് കൈമാറിയത്.
ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് കെ.രവി,വി.പി.പി ശുഹൈബ്,യു.പി ഫായിസ്,വി.പി തഫ്സില്‍,പ്രസാദ് ഇളമ്പച്ചി,എം.ടി.പി അഫ്രീദ്,എം.സജ്ജാദ് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ടി.കെ മുഹമ്മദലി സ്വാഗതവും,ഹെഡ്മാസ്റ്റര്‍ പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ബീരിച്ചേരി ശാഖ എം.എസ്.എഫ് കമ്മിറ്റി സ്വരൂപിച്ച യദുനന്ദന്‍ ചികിത്സാ ഫണ്ട് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ മര്‍സൂഖ് റഹ്മാന്‍ ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ എം.പി കരുണാകരന് കൈമാറുന്നു.
Comentários