Search
എന്‍.എസ്.എസ് വാര്‍ഷികവും; അവാര്‍ഡ് ദാനവും നാളെ.
- Trikaripur Vision
- Feb 27, 2015
- 1 min read
തൃക്കരിപ്പൂര്‍ : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നാളെ (ശനി) രാവിലെ എന്‍.എസ്.എസ് വാര്‍ഷികവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കും.മികച്ച വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട എ.ബി അസറുദ്ദീന് അവാര്‍ഡ് നല്‍കും.
ചടങ്ങില്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം ഫൈസല്‍ എളേറ്റില്‍ മുഖ്യാതിഥിയായിരിക്കും.പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്യാമള,ആദില്‍ അത്തു,കെ.ബി.എം ശരീഫ് കാപ്പില്‍,കാര്‍ത്തിക് നായക് നാഗരാജ് സംബന്ധിക്കും.
വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പാലിയേറ്റീവ് കെയറിനുള്ള സാമ്പത്തിക സഹായവും,നിര്‍ദ്ദന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നടക്കും.
Komentáře