പടന്നകടപ്പുറം-വലിയപറമ്പ്-ഏഴിമല തീരദേശപാതയുടെ നിര്‍മാണം തുടങ്ങി. പ്രദേശജനത ആഹ്ലാദത്തില്‍.
- Trikaripur Vision
- Feb 27, 2015
- 1 min read

തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം-വലിയപറമ്പ് പാലം-ഏഴിമല തീരദേശ റോഡ് പണി തുടങ്ങി. നാട്ടുകാരില്‍ ആഹ്ലാദം ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നല്ലൊരു പാത ഒരുക്കുന്നതിന് പ്രധാനമന്ത്രിയുടെ സമ്പര്‍ക്കയോജന പദ്ധതിയില്‍പ്പെടുത്തിയാണ് അഞ്ച് കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്. നീലേശ്വരം ബ്ലോക്കിലെ പിന്നോക്ക തീരപ്രദേശത്ത് രണ്ട് പാലങ്ങള്‍ നിര്‍മിച്ച് കരയുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടുത്തിയാതോടെയാണ് 24 കിലോമീറ്റര്‍ നീളവും വീതി കുറഞ്ഞതുമായ വലിയപറമ്പ് തീരദേശ പഞ്ചായത്തിന്ന് പുതിയ മുഖം കൈവന്നത്. മാവിലാകടപ്പുറം, ചെമ്പന്റെ മാട്, ഓരിക്കടവ് പാലവും, ഇടയിലെക്കാട്-വലിയ പറമ്പ പാലവുമാണ് യാത്രാ സൗകര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് ഒരുക്കിയത്. വലിയപറമ്പ പാലം സൈറ്റ് മുതല്‍ പടന്ന കടപ്പുറം വരെയുള്ള ഒന്നാംഘട്ട പണിയും പാലം സൈറ്റ് മുതല്‍ തെക്ക് ഏഴിമല നാവല്‍ അക്കാദമിക്കടുത്ത് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പ്രവൃത്തിയാണ് നടത്തുന്നത്. ഉപരിതലം ഉയര്‍ത്തി ടാറിംഗ് നടത്തി ഗതാഗത സൗകര്യം ഒരുക്കാനാണ് പദ്ധതി. അഞ്ച് വര്‍ഷം വരെ വാറണ്ടി പിരിയും പ്രവൃത്തിക്ക് ഉണ്ട്.
നീലേശ്വരം വികസന ബ്ലോക്കില്‍ കഴിഞ്ഞ ഭരണസമിതിയാണ് റോഡിന് ശുപാര്‍ശ അയച്ചത്. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എം.കെ മൊയ്തീന്‍, കെ.കരുണന്‍ മേസ്ത്രി എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായാണ് ബ്ലോക്ക് പദ്ധതി രൂപപ്പെടുത്തിയത്. പ്രധാന മന്ത്രിയുടെ സഡക്ക് യോജന പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം റോഡിംഗ് ടെണ്ടര്‍ വിളിച്ചെങ്കിലും പ്രവൃത്തി ആരും ഏറ്റെടുത്തില്ല. വലിയപറമ്പ വികസന സമിതി ഭാരവാഹികളായ എന്‍.കെ ഹമീദ് ഹാജി, കെ.കെ കുഞ്ഞബ്ദുള്ള, സി.വി കണ്ണന്‍, കെ.പി അബ്ദുള്‍ സലാം ഹാജി, സി.നാരായണന്‍, കെ.വി ഗംഗാധരന്‍, എം.അബ്ദുള്‍ സലാം, കെ.സിന്ധു, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി ചെയര്‍മാന്‍ ഉസ്മാന്‍ പാണ്ട്യാല, മെമ്പര്‍ ടി.കെ നാരായണന്‍ എന്നിവര്‍ എം.എല്‍.എ, കെ.കുഞ്ഞിരാമന്‍, പി.കരുണാകരന്‍ എം.പി, എന്നിവര്‍ ബന്ധപ്പെട്ട് ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എം.സി ഖമറുദ്ധീന്‍, എ.ജി.സി ബഷീര്‍ മുഖേന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് ടെണ്ടര്‍ അധിക തുക വകയിരുത്തി സര്‍ക്കാര്‍ റോഡ് പദ്ധതിക്ക് അനുമതി നല്‍കിയത്. എട്ട് മീറ്റര്‍ വീതിയില്‍ നിലവിലുള്ള റോഡ് ഉള്‍പ്പടെ നാട്ടുകാരും വലിയപറമ്പ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന്നു വിട്ടുനല്‍കിയിട്ടുണ്ട്. റോഡ് പ്രവൃത്തി പൂര്‍ണമാകുന്നതോടെ വലിയപറമ്പ തീരം ടൂറിസം വികസന കുതിപ്പിലേക്ക് മാറുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
Comments