ശംസുദ്ധീന്‍ ആയിറ്റിക്ക് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 1, 2015
- 1 min read

തൃക്കരിപ്പൂര്‍ : നാടിന്‍റെ വികസനത്തിനുതകുന്ന ജനക്ഷേമ പ്രവര്‍ത്തനം നടത്തിയതിന് തൃക്കരിപ്പൂര്‍ പഞ്ചായത്തംഗം ശംസുദ്ധീന്‍ ആയിറ്റി കാന്‍ഫെഡിന്‍റെ മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡിന്ന്‍ അര്‍ഹനായി.റേഷന്‍ കാര്‍ഡ് ലഭ്യമാക്കല്‍,ജനക്ഷേമപരമായ പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കല്‍,ആയിറ്റി വാര്‍ഡില്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗ്രാമസേവാ കേന്ദ്രം ആരംഭിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തലചാഴ്ക്കാന്‍ ഇടമില്ലാത്ത കോളനി വാസികള്‍ക്ക് ഭവന പദ്ധതി രൂപീകരിച്ച് നടപ്പിലാക്കല്‍ തുടങ്ങിയ മാതൃകാ ജനസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്നാണ് ശംസുദ്ധീന്‍ ആയിറ്റി പി.എന്‍ പണിക്കര്‍ ഫൌണ്ടേഷനും,കാന്‍ഫെഡും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന്ന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
തയ്യല്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട്,കാസര്‍ഗോഡ് ജില്ലാ എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ശംസുദ്ധീന്‍ ആയിറ്റി മികച്ച സംഘാടകനും,ചന്ദ്രിക കോ-ഓഡിനേറ്ററുമാണ്.
മാര്‍ച്ച് 13ന് കാസര്‍ഗോഡ് ഡി.പി.സി ഹാളില്‍ നടക്കുന്ന ഇ സാക്ഷരതാ സെമിനാറില്‍ അവാര്‍ഡ് സമ്മാനിക്കും.പ്രൊ. ജയരാജന്‍,ഇ.രാഘവന്‍,റിട്ട. എ.ഇ.ഒ കെ.വി രാഘവന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Comments