top of page
Search

തുരുത്തി നാടകോത്സവം സമാപിച്ചു.

  • Trikaripur Vision
  • Mar 2, 2015
  • 1 min read

ചെറുവത്തൂർ: തേജസ്വിനി ഫൈനാർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന തേജസ്വിനി നാടകോത്സവത്തിന് തിരിശീല വീണു. സംസ്ഥാനത്തെ പ്രശസ്ത കലാസമിതികളുടെ മികച്ച അഞ്ചു നാടകങ്ങളാണ് അരങ്ങിലെത്തിയത്. നാടകങ്ങളോടൊപ്പം വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം പ്രശസ്ത സിനിമ താരം സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ.നാരായണൻ, നെല്ലിക്കത്തുരുത്തി കഴകം പ്രസിഡണ്ട്‌ ഡോ . കെ.വി.ശശിധരൻ,പ്രസ് ഫോറം സെക്രട്ടറി വിജിൻ ദാസ് സീരിയൽ താരം വിനോദ് കോവൂർ ,കണ്ണംകൈ കുഞ്ഞിരാമൻ, ഡോ .മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. ടി.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ തുരുത്തി സ്വാഗതവും മുങ്ങത്ത് വിജയന് നന്ദിയും പറഞ്ഞു. തുടർന്ന് നാടകം മാധവന്റെ വീട് പറയുന്നത് അരങ്ങേറി.

DSC_3419.jpg

സമാപന പരിപാടി സിനിമാനടി സുരഭി ഉദ്ഘാടനം ചെയ്യുന്നു


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page