Search
വെള്ളാപ്പ് മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികം സമാപിച്ചു. സ്വാന്തനം ചികിത്സാ സഹായ പദ്ധതി തുടങ്ങി
- Trikaripur Vision
- Mar 2, 2015
- 1 min read
തൃക്കരിപ്പൂര്‍: വെള്ളാപ്പ് മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ 3-ആം വാര്‍ഷികം വിവിധ പരിപാടികളോടെ ഫെബ്രുവരി 27,28 - തിയ്യതികളില്‍ നടത്തി. സെന്റര്‍ നിര്‍ദന കുടുംബങ്ങള്‍ക്കായി നടത്തുന്ന സ്വാന്തനം ചികിത്സാ സഹായ പദ്ധതിയുടെ ഉല്‍ഘാടനം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്‍.കെ ഹമീദ് ഹാജി നിര്‍വഹിച്ചു. സമാപന പൊതുയോഗം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു. എ.ജി അബ്ദുള്‍ അസീസ് ഹാജി, അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗം ശംസുദ്ധീന്‍ ആയിറ്റി, കെ.കെ അമീര്‍ പ്രസംഗിച്ചു. സമാപനത്തിന്റെ ഭാഗമായി ഇബ്രാഹിം മൗലവി കീഴിച്ചേരി "അടര്‍ക്കളത്തിലെ ധീരവനിത" എന്ന കഥാപ്രസംഗവും റാഫി മഞ്ചേരിയുടെ മാപ്പിളപ്പാട്ടും ഉണ്ടായി.
Commentaires