top of page
Search

സാധന സാമഗ്രികള്‍ കിട്ടാനില്ല: കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ മുടങ്ങി.

  • Trikaripur Vision
  • Mar 2, 2015
  • 1 min read

brick-chennai-tamil-nadu.jpg

തൃക്കരിപ്പൂര്‍: കെട്ടിട നിര്‍മാണ സാധന സാമഗ്രികള്‍ കിട്ടാത്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനം നിലച്ചു. വീട്, ക്വാര്‍ട്ടേസുകള്‍ മറ്റിതര കെട്ടിടങ്ങളുടെ പ്രവൃത്തികളാണ് ആഴ്ചകളായി മുടങ്ങിയിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിനുള്ള ചെങ്കല്‍, ചുവന്ന മണ്ണ്‌, പൂഴി, ജില്ലി തുടങ്ങിയ സാധന സാമഗ്രികളാണ് കിട്ടാത്തത്. ഇത് മൂലം നാട്ടിന്‍ പുറങ്ങളിലെയും, മറ്റിതര സംസ്ഥാനങ്ങളില്‍ നിന്ന് ജീവിതം കരപിടിപ്പിക്കാനായി ചേക്കേറിയ മേസ്ത്രിമാര്‍, കല്ലാശാരിമാര്‍, കല്‍പ്പണിക്കാര്‍, തേപ്പ് മേസ്ത്രിമാര്‍, നിര്‍മാണ തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലാണ്. ചുരുങ്ങിയ കൂലിക്ക് കെട്ടിട നിര്‍മാണ പ്രവൃത്തിയും കെട്ടിടങ്ങളുടെ തേപ്പ്, ടൈല്‍ പാകല്‍, മാര്‍ബിള്‍ വിരിക്കല്‍ തുടങ്ങിയ ജോലിക്കാരാണ് കുരുക്കിലായത്.


പ്രവൃത്തി ഏറ്റെടുക്കുന്ന മേസ്ത്രിമാര്‍ വന്‍ തുക ചെലവിട്ടാണ് ഇത്തരം തൊഴിലാളികളെ മുംബൈ, ബംഗ്ലാദേശ്, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കാസര്‍ഗോഡ്‌ ജില്ലയിലേക്ക് കൊണ്ട് വന്ന്‍ പണിയെടുപ്പിക്കുന്നത്. ആഴ്ചകളായി പണി മുടങ്ങിയാതിനാല്‍ പലരും ജോലിക്ക് വേണ്ടി നെട്ടോട്ടം നടത്തുകയാണ്. സാധന സാമഗ്രികള്‍ കിട്ടാത്തതിനാല്‍ സിമന്റ്‌ വില കൂട്ടിയതും പ്രശ്നം സൃഷ്ടിച്ചിരിക്കുന്നു.


കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിട്ടതും കല്ല്‌, കരിങ്കല്ല് വെട്ടിയെടുക്കുന്നത് കോടതി നിരോധിച്ചതും ഏറെ കഷ്ടപ്പാടിനിടയാക്കി. നിത്യ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന തൊഴിലാളികള്‍ക്ക് വയറ്റത്തടിയാണ് ഇപ്പോഴത്തെ സാമഗ്രികളുടെ ക്ഷാമം എന്നെ പറയാന്‍ കഴിയൂ...



 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page