തൃക്കരിപ്പൂരില്‍ തീപിടിത്തം.
- Mar 3, 2015
- 1 min read

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ നഗര മധ്യത്തില്‍ തീപിടുത്തം. വ്യാപാരികളുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച്ച പകല്‍ 12 മണിയോടെയാണ് വെള്ളാപ്പ് റോഡിന് സമീപം കുറ്റികാടിന് തീപിടിച്ചത്. ടൗണിലെ പ്രധാന പാര്‍ക്കിംഗ് കേന്ദ്രവും ഓട്ടോ സ്റ്റാന്റും മത്സ്യ മാര്‍ക്കറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടിയാണിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.

Comments