top of page

സർക്കാർ ജീവനത്തോട് വിട പറഞ്ഞെങ്കിലും അശരണരെ സേവിക്കാൻ കൂടുതൽ സമയം കണ്ടെത്തി നാരായണൻ.

  • Mar 3, 2015
  • 1 min read

തൃക്കരിപ്പൂർ: ഈയ്യക്കാട്ടെ ആർ. നാരായണന്‍ കഷ്ടത അനുഭവിക്കുന്നവരെ കണ്ടാൽ അവർക്ക് സഹായമേത്‌ വകുപ്പിൽ നിന്നാണെന്ന് അപ്പോൾ തന്നെ അറിയാം . പിന്നെ അതിന്റെ നൂലാമാല തീർത്ത് അർഹിക്കുന്ന ആനുകൂല്യം വാങ്ങി നൽകിയേ പിന്മാറൂ .അതിന് തന്റെ കീശയിലുള്ള കുറച്ച് കാശ് ചിലവായാലും അതിൽ പരിഭവമില്ല .


അങ്ങിനെയാണ് ഈയ്യക്കാട് നാരായണൻ. ആദ്യം പാർട്ടൈം സ്വീപ്പറായി വില്ലേജിലും പിന്നീട് വർഷങ്ങളായി ആരോഗ്യ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലും സേവകനായിരുന്ന ഇദ്ദേഹം സർക്കാർ ജോലി ലഭിക്കും മുൻപേ ജനങ്ങളുടെ വിവിധ വേവലാധികളുമായി ഓഫീസുകൾ കയറി ഇറങ്ങുക പതിവായിരുന്നു . എന്നാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മൻ ചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രി എത്തിയതോടെ കാര്യങ്ങൾ എളുപ്പമായതായി നാരായണൻ പറയുന്നു .


ചികിത്സ സഹായവുമായി ബന്ധപ്പെട്ടാലും വീടില്ലാത്തവരുടെ കാര്യത്തിനായി പോയാലും അവശത അനുഭവിക്കുന്ന കുടുംബങ്ങളുടെ കാര്യമായാലും പാവപ്പെട്ടവന്റെ ആവലാതികൾ കേൾക്കാൻ 20 മണിക്കൂറിലധികം സമയവും ചെവി കൂർപ്പിക്കുന്ന ഒരു മുഖ്യമന്ത്രി എന്നത് സംസ്ഥാനത്തിന്റെ ഭാഗ്യമാണെന്നാണ് നാരായണൻ ആവേശ പൂർവ്വം പറയുന്നു .


കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നാൽപ്പതോളം പേരുടെ പലവിധ പ്രശ്നങ്ങളുമായി മുഖ്യമന്ത്രിയെ സമീപിച്ച നാരായണന് ഒന്നിൽ പോലും പിന്നീട് എന്ന മറുപടി കിട്ടിയിട്ടില്ല എന്നത് ആദ്യ അനുഭവമാണെന്നും ഇയാൾ പറയുന്നു . ഗുരുതരമായ രോഗം ബാധിച്ച പലർക്കും സാന്ത്വനം ഏകാൻ ആഴ്ചകൾ പോലും വേണ്ടി വന്നില്ലെന്നാണ് നാരായണന്റെ അനുഭവം . ചികിത്സ മാത്രമല്ല കിടപ്പാടമില്ലാത്ത നിരവധി കുടുംബങ്ങൾക്ക് ഭൂമിയും തലചായ്ക്കാൻ വീടും ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട് . ആശർണർക്ക് സർക്കാർ സഹായങ്ങൾ എത്തിക്കുന്നതിന് സമയം കണ്ടെത്തുമ്പോഴും പച്ചക്കറി,കിഴങ്ങ് വർഗ കൃഷി നല്ല നിലയിൽ നടത്തുന്നു . പുലർച്ചെ നാലര മുതൽ കൃഷിപ്പണികളുമായി ജീവിതചര്യ ആരംഭിക്കുന്ന നാരായണൻ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രയിൽ നിന്നും ഈ വർഷം ജനുവരി 31 നാണ്ഹോസ്പിറ്റൽ അറ്റന്റന്റ് ആയി വിരമിച്ചത് . അതിനിടയിലും സ്വന്തം പറമ്പിലും വയലിലുമായി വെള്ളരി,പാവൽ,വഴുതിന,പയർ,കോവക്ക,തക്കാളി,വെണ്ട,ചീര,ചേന തുടങ്ങിയ പച്ചക്കറി ഇനങ്ങളും കപ്പ,മധുരക്കിഴങ്ങ് എന്നിവയും നെൽകൃഷിയും ഇദ്ദേഹം ചെയ്തു വരുന്നു . ഇവിടെയും തീരുന്നില്ല നീലഅമരി,കരിനൊച്ചി,വാതം കൊല്ലി,പനിക്കൂർക്ക,കാന്താരി ഔഷധ സസ്യങ്ങളും ഇദ്ദേഹത്തിന്റെ പറമ്പിലുണ്ട് . സ്വന്തം ആവശ്യങ്ങൾക്ക് പച്ചക്കറി എന്ന ചിന്തയിൽ നിന്നും ഇപ്പോൾ ആവശ്യം കഴിഞ്ഞ് വിൽപ്പന നടത്താൻ കഴിയുന്ന നിലയിലാണെന്ന് മണ്ണിനെ സ്നേഹിക്കുന്ന നാരായണൻ പറയുന്നു . ദിനേശ് ബീഡി തൊഴിലാളിയായ ഭാര്യ സുലോചനയും,മക്കളായ സുനിൽ കുമാറും,മകൾ സുനിതയും ഇദ്ദേഹത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

eyyakkatte  naaraayanan pachakkari thottatthil jpg.jpg

നാരായണൻ വീട്ട് മുറ്റത്തെ പച്ചക്കറി തോട്ടത്തിൽ



 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page