ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 4, 2015
- 1 min read

പതിക്കാല്‍ ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂര്‍ : ക്ഷീര സംഘങ്ങൾക്കുള്ള ആധുനീകവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പതിക്കാൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനായി പതിക്കാലിൽ പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ .എ. നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാതല വനിതാ കര്ഷകര്ക്കുള്ള കാലിത്തീറ്റ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കാർത്യായനി മികച്ച കർഷകരെ ആദരിച്ചു. കെ.എം.രജനി റിപ്പോർട്ട് അവതരിപ്പിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുകേഷ് ബാലകൃഷ്ണൻ, കെ.ഭാസ്കരൻ, വിനോദ്കുമാർ, നഫീസത്ത് നാസർ , സീന താജുദീൻ, കെ.ശ്രീജ, കെ.മാധവൻ , മുനമ്പത്ത് ഗോവിന്ദൻ എ.അമ്പൂഞ്ഞി, ഇ .ബാലകൃഷ്ണൻ, ടി.വി.സുനിൽ കുമാർ,സുകുമാരൻ,വി.നാരായണൻ, കെ.വി.കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. എം.രാമചന്ദ്രൻ സ്വാഗതവും വി.വി.ഭാസ്കരൻ നന്ദിയും പറഞ്ഞു.
Comments