വിദ്ധ്യാര്തികളുടെ സാഹിത്യ സൃഷ്ടിയായ "ദി മിറര്‍" പ്രകാശനം ചെയ്തു.
- Trikaripur Vision
- Mar 4, 2015
- 1 min read

തൃക്കരിപ്പൂര്‍: കൈക്കോട്ട്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് ക്ലബ് (യു.പി വിഭാഗം) വിദ്ധ്യാര്തികളുടെ സാഹിത്യ സൃഷ്ടിയായ "ദി മിറര്‍" പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത ലളിത കല/ഭാഷ ട്രൈനറും ബ്രിട്ടീഷ് സ്വദേശിയുമായ മിസ്. ജൂഡിറ്റ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. വിഷന്‍ 2020 യുടെ ഭാഗമായി നടത്തപ്പെടുന്ന "ഭാഷ- എന്റെ ഉത്തമ സുഹൃത്ത്" എന്ന പദ്ധതിയുടെ ഭാഗമാണ് സ്കൂളില്‍ യു.പി വിഭാഗം വിദ്ധ്യാര്തികള്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.
ഹൃദയത്തിന്റെ ഭാഷയാണ് ഇത്തരം സൃഷ്ടികള്‍ സംസാരിക്കുന്നതെന്നും, കുട്ടികളുടെ മനസ്സിന്റെ തുടിപ്പുകളും, നൊമ്പരങ്ങള്‍ക്കും നേരെയുള്ള ഒരു കണ്ണാടിയാണ് "ദി മിറര്‍" എന്ന ബുള്ളറ്റിനിലൂടെ നമുക്ക് കാണാനാവുന്നത് എന്നും മിസ്. ജൂഡിറ്റ് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഭാഷ വിദേശ ഭാഷയാണെന്ന കാര്യം മറക്കരുതെന്നും അതൊരിക്കലും മലയാളികളുടെ പ്രഥമ ഭാഷ ആവരുതെന്നും മാതൃഭാഷയെ സ്നേഹിക്കുന്നതിലൂടെ മാത്രമേ മറ്റ് ഭാഷകള്‍ സ്വയത്തമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും മിസ്. ജൂഡിറ്റ് കുട്ടികളെ ഓര്‍മപ്പെടുത്തി. കുട്ടികളുമായി രണ്ട് മണിക്കൂര്‍ സംവദിച്ച ജൂഡിറ്റ് വിവിധ കളികളിലൂടെ ഭാഷാ പഠനം എളുപ്പമാക്കാന്‍ സാധിക്കുമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.
ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.എ റഷീദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എം.കുഞ്ഞഹമ്മദ്, എച്ച്.എം- പി. സാവിത്രി, വിഷന്‍ കോര്‍ഡിനേറ്റര്‍ ടി.കെ അബൂസാലി, എ.വി ശ്രീജ, കെ.പി നദീദ, എം.ഫൈസല്‍, കെ.പി റാഷിദ് എന്നിവര്‍ സംസാരിച്ചു.
Comments