സമാശ്വാസ പദ്ധതി തുടങ്ങി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 4, 2015
- 1 min read

പൂവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്‍റെയും,കടവില്‍ ബ്രദേഴ്സിന്‍റെയും സംയുക്താഭിമുഖ്യത്തിലുള്ള സമാശ്വാസ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം എന്‍.അബ്ദുള്ളക്ക് ഫണ്ട് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ നിര്‍വഹിക്കുന്നു.
തൃക്കരിപ്പൂര്‍ : പൂവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്‍റെയും,കടവില്‍ ബ്രദേഴ്സിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ദനരെ സഹായിക്കുന്നതിനുള്ള സമാശ്വാസ പദ്ധതി തുടങ്ങി.വാര്‍ഡ് മെമ്പര്‍ എന്‍.അബ്ദുള്ളക്ക് ഫണ്ട് നല്‍കി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമുഖ മതപണ്ഡിതന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.എന്‍.അബ്ദുള്ള അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ,മെമ്പര്‍ ശംസുദ്ധീന്‍ ആയിറ്റി,എസ്സ്.കുഞ്ഞഹമ്മദ്,എം.ഏ.സി കുഞ്ഞബ്ദുള്ള ഹാജി,ഒ.എം മുഹമ്മദ് ഹാജി(കൊടക്),എം.കുഞ്ഞിമൊയ്തീന്‍,വി.പി ഇല്യാസ്,ഇംതിയാസ് പ്രസംഗിച്ചു.
コメント