top of page
Search

ഹജ്ജ്: റിസർവ് കാറ്റഗറിയിൽ അപേക്ഷ നൽകിയവരെ ഒരു യൂണിറ്റായി കണക്കാക്കണം.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Mar 4, 2015
  • 1 min read

1559748520.jpg

തൃക്കരിപ്പൂർ:കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ 2015 ഹജ്ജ് ഗൈഡ് ലൈൻസ് പ്രകാരം എഴുപത് വയസ്സിനുമുകളിൽ പ്രായമുള്ള എ കാറ്റഗറിയും നാലാം തവണയും അഞ്ചാം തവണയും വരുന്ന ബി കാറ്റഗറിയിലും അപേക്ഷ സമർപ്പിച്ച മുഴുവൻ അപേക്ഷകരെയും ഇന്ത്യയൊട്ടാകെ ഒറ്റ യൂനിറ്റായി കണക്കാക്കി ഇത്തവണ ഹജ്ജിന്‌ അനുമതി ലഭ്യമാക്കണമെന്നും, ഇതിന്‌ ശേഷം ബാക്കിവരുന്ന സീറ്റുകൾ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകണമെന്നുംതൃക്കരിപ്പൂർ ഹജ്ജ് വെൽഫയർ ഫോറം കേന്ദ്ര ഹജ്ജ് കമ്മറ്റിയോടും കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെട്ടു. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ ഹജ്ജിന്‌ അപേക്ഷ നൽകിയ വർഷം തന്നെ ഹജ്ജിന്‌ അവസരം ലഭിക്കുമ്പോൾ സംസ്ഥാനത്തഞ്ചാം തവണയും അപേക്ഷ നൽകിയവർക്ക് പോലും അവസരം ലഭ്യമാകുന്നില്ല. ഇത്തരം ദുരവസ്ഥ വരും വർഷങ്ങളിലും ആവർത്തിക്കാതിരിക്കാൻ ഇന്ത്യയിലെ അപേക്ഷകരെ ഒറ്റ യൂനിറ്റായി കണക്കാക്കി റിസർവേഷൻ കാറ്റഗറിയിൽ വരുന്ന അപേക്ഷകർക്ക് അവസര നൽകണമെന്നും തുടർന്ന് ഓരോ വർഷവും ഹജ്ജിന്‌ അപേക്ഷ സ്വീകരിക്കുന്ന രീതി ഒഴിവാക്കി ഹജ്ജ് റജിസ്ട്രേഷൻ സമ്പ്രദായം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.കെ സെയ്തു ഹാജി അധ്യക്ഷത വഹിച്ചു. എം.പി സ്വാലിഹ് മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. കെ.എം കുഞ്ഞി, ടി.എം അമീർ ഹാജി, യു.പി ശരീഫ്, എ.ജി ദാവൂദ്,കെ ശരീഫ് മാസ്റ്റർ, റസാഖ് പുനത്തിൽ പ്രസംഗിച്ചു. സെക്രട്ടറി വി.പി.പി മുഹമ്മദ് അസീം സ്വാഗതവും നന്ദിയും പറഞ്ഞു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page