ഉദയഗിരിയില്‍ തീപിടിത്തം: മൂന്ന്‍ ഏക്കര്‍ സ്ഥലത്ത് പുല്ലും കാടും കത്തി നശിച്ചു.
- Shahul Hameed V.T
- Mar 5, 2015
- 1 min read

തൃക്കരിപ്പൂര്‍: ചീമേനിക്കടുത്ത ഉദയഗിരിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കാടിന്ന് തീപിടിച്ച് മൂന്ന് ഏക്കറോളം സ്ഥലത്തെ പുല്ലും കാടും കത്തി നശിച്ചു. വ്യാഴായ്ച്ച ഉച്ചയ്ക്കാണ് സംഭവം. പുറംപോക്ക് സ്ഥലങ്ങളില്‍ താമസിക്കുന്ന ഏതാനും വീട്ടുകാര്‍ വെള്ളം അടിച്ച് തീ അണച്ച് വീടുകളെ സംരക്ഷിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും അസിസ്റ്റന്റ്റ് ഫയര്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോര്‍സാണ് സര്‍ക്കാര്‍ സ്ഥലത്തെ തീ അണച്ചത്. കൂടുതല്‍ സ്ഥലത്തേക്ക് തീ ബാധിക്കും മുമ്പ് നാട്ടുകാരും തീ അണക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്താണ് തീ പടരുന്നത് തടഞ്ഞത്.
മലയോര മേഘലകളില്‍ വളര്‍ന്ന്‍ വരുന്ന പുല്‍ക്കൂട്ടങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ ഓലപ്പുരകള്‍ കെട്ടിമേയുന്നതിന്നും മറ്റും ഉപയോഗികാരുണ്ടായിരുന്നു. പ്ലാസ്റ്റിക്-അലൂമിനിയം ഷീറ്റുകളുടെ കടന്നു കയറ്റമാണ് പുല്ലിന്ന് ആവശ്യക്കാര്‍ ഇല്ലാതായത്. ചീമേനി-കയ്യൂര്‍- പോത്താങ്കണ്ടം എന്നീ മേഘലകളില്‍ വളര്‍ന്ന് ഉണങ്ങിയ പുല്ലിന്ന് തീ പിടിക്കുന്നത് കുടുംബങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നു.
Comments