Search
കുടുംബശ്രീ കൂട്ടായ്മയില്‍ വിളവെടുപ്പ്.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 5, 2015
- 1 min read
തൃക്കരിപ്പൂര്‍: പേക്കടം ഐശ്വര്യ കുടുംബശ്രീ പച്ചക്കറി വിളവെടുപ്പ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് അംഗം ശംസുദ്ധീന്‍ ആയിറ്റി നിര്‍വഹിച്ചു. കോളിഫ്ലവര്‍, കാബേജ്, വെള്ളരി, വെണ്ടയ്ക്ക, കയ്പ്പക്ക, ഞരമ്പന്‍ എന്നിവകളാണ് കുടുംബശ്രീ കൂട്ടായ്മയില്‍ വിളവെടുപ്പ് നടത്തിയത്. കുടുംബശ്രീ പ്രസിഡന്റ് കെ.നാരായണി, സെക്രട്ടറി രജനി, കെ.വി ശോഭന, എം.സുജാത, വി.നാരായണി, ടി.വി രമ, കെ.പി യശോദ, എന്നിവര്‍ നേതൃത്വം നല്‍കി.

പേക്കടം ഐശ്വര്യ കുടുംബശ്രീ പച്ചക്കറി വിളവെടുപ്പ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് അംഗം ശംസുദ്ധീന്‍ ആയിറ്റി നിര്‍വഹിക്കുന്നു.
Comments