ചെറുവത്തൂരിൽ വൻ അഗ്നിബാധ: ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തിനശിച്ചു.
- മുകുന്ദന്‍ തൃക്കരിപ്പൂര്‍
- Mar 5, 2015
- 1 min read

ചെറുവത്തൂർ: ചെറുവത്തൂരിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തിനശിച്ചു. അഗ്നിസേന വിഭാഗത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ കാരണം വൻ ദുരന്തം ഒഴിവായി. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു വശത്തെ മുബാറാക് സോമില്ലിലാണ് തീപ്പിടുത്തമുണ്ടായത്. കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം മറ്റൊരാൾ പ്രവർത്തിച്ചു വരികയാണ് .ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മടക്കരയിലേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പരിസരത്തുകൂടി നിരവധി വൈദ്യുതി ലൈനുകൾ കടന്നു പോകുന്നുണ്ട്. ഇവയിൽ നിന്നോ മറ്റോ സ്പാർക്കിംഗ് ഉണ്ടായതാകാം തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഉണങ്ങിയ മരപ്പോടികളും മറ്റും പരിസരത്ത് കിടന്നതിനാൽ എളുപ്പം തീ പടരാൻ ഇടയായി. തീ ആളിപ്പടരുന്നത് കണ്ട് പരിസരങ്ങളിലെ വീട്ടുകാർ ഭീതിയോടെയാണ് കഴിഞ്ഞത്.തുടർന്ന് പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് കുതിച്ചെത്തിയ അഗ്നിസേന വിഭാഗം ചന്തേര പോലിസ് , നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഏറെ പണിപ്പെട്ടാണ് തീയണച്ചത് .ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments