Search
വൈദ്യുതി പോസ്റ്റ് പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 5, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡില്‍ വൈദ്യുതി പോസ്റ്റ് പൊട്ടിവീണ് വന്‍ ദുരന്തം ഒഴിവായി.സ്വകാര്യ സ്ഥാപനത്തിലേക്ക് അരിയുമായി വന്ന ലോറിയുടെ പിന്‍ഭാഗത്ത് വൈദ്യുതി ലൈനിന്‍റെ സ്റ്റേകമ്പി കുടുങ്ങി ലോറി നീങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന്‍ പോകുന്ന വഴിയാണിത്.ഗെയിറ്റ് തുറന്ന സമയമായതിനാല്‍ വാഹനങ്ങളുണ്ടായിരുന്നില്ല. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.




Comments