Search
സമസ്ത മണ്ഡലം സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു.
- Trikaripur Vision
- Mar 5, 2015
- 1 min read
തൃക്കരിപ്പൂർ: കേരളത്തിലെ ആധികാരീക പരമോന്നത പണ്ഡിതസഭയായ സംസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം മെയ് ആറിന് ചന്തേരയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സമൂഹത്തിന്റെ വൈജ്ഞാനിക സാമൂഹീക മേഖലകളിൽ നിരവ്ധി നേട്ടങ്ങൾ സാധ്യമാക്കുന്ന കർമ്മപദ്ധതികൾ സമ്മേളനത്തോടനുബന്ധിച്ച് നടപ്പിൽ വരുത്തും. സ്വാഗത സംഘം രൂപീകരണ യോഗം ടി.കെ പൂക്കോയതങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇ.കെ മുഹമ്മ മഹമുദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഹാഫിസ്ശഫീഖ് തങ്ങൾ പ്രാർത്ഥന നടത്തി. എം.കെ.എസ് അഹമ്മദ് മൗലവി,ടി.കെ.സി അബ്ദുൽ ഖാദർ ഹാജി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഫൈസി സ്വാഗതവും അഹമദ് മൗലവി നന്ദിയും പറഞ്ഞു.
Comments