Search
ഒരു ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം കൈക്കലാക്കി യുവാവ് മുങ്ങി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 6, 2015
- 1 min read
ചെറുവത്തൂര്‍: ഒരു ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം കൈക്കലാക്കി തുച്ഛമായ തുക നൽകി യുവാവ് കടന്നു കളഞ്ഞു. ചെറുവത്തൂരിലെ പ്രശസ്തമായ ഒരു ജ്വല്ലറിയിലാണ് സംഭവം. ഇയാള്‍ 1,16000 രൂപയുടെ സ്വർണ്ണം വാങ്ങിയ ശേഷം 44000 രൂപ നൽകുകയും ബാക്കി തുകയായ 72000 രൂപ പുറത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിലാണെന്നും എടുത്തിട്ട് വരാമെന്നും പറഞ്ഞ് അഞ്ചു പവൻ തൂക്കം വരുന്ന ആഭരണവുമായി ജ്വല്ലറിക്ക് പുറത്തിറങ്ങുകയായിരുന്നു. തിരിച്ച് വരാത്തപ്പോഴാണ് അമളി പറ്റിയതായി ജ്വല്ലറി ജീവനക്കാർക്ക് മനസ്സിലായത്. ചന്തേര പോലീസിൽ പരാതി നൽകി . ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

SNAPSHOT FROM CCTV FOOTAGE
Comments