കെ.എസ്.ഇ.ബി സംസ്ഥാന കലാ മേളയിൽ ജില്ലാ ടീമിന് ഹാട്രിക്.
- Urumees Trikaripur
- Mar 6, 2015
- 1 min read
തൃക്കരിപ്പൂർ: വ്യത്യസ്ത തൊഴിലിൽ ഏർപ്പെട്ട കെ.എസ്.ഇ.ബി ജീവനക്കാർ നൃത്തം ചവിട്ടി കയറിയത് ഹാട്രിക്കിലേക്ക്. വൈദ്യുതി ബോർഡ് സംസ്ഥാന കലാമേളയിൽ സംഘ നൃത്തത്തിലാണ് കാസർഗോഡ് ജില്ലാ ടീം തുടർച്ചയായി മൂന്നാം തവണയും ജേതാക്കളായത്.
തിരുവനന്തപുരം പരുത്തിപ്പാറയിൽ കഴിഞ്ഞ ദിവസം അവസാനിച്ച കലാമേളയിൽ രണ്ട് വനിതാ ടീമുകളുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നെത്തിയ എഴു് ടീമുകളെ പിന്തള്ളിയാണ് ഹാട്രിക് വിജയം നേടിയത്. വേഷവിധാനത്തിലും നൃത്തച്ചുവടുകളിലും വ്യത്യസ്ഥത പുലർത്തിയ മറയൂർ ആട്ടമാണ് എട്ടംഗങ്ങളുള്ള ഇവർ അവതരിപ്പിച്ചത് . വയനാട് കൽപ്പറ്റയിൽ നടന്ന ഉത്തരമേഖല മത്സരത്തിൽ ഒന്നാമതെത്തിയ ടീം അതിന്റെ ആത്മ വിശ്വാസത്തിലാണ് തിരുവനന്തപുരത്ത് മത്സരിച്ചത്. അതിലൂടെ കാസർഗോഡിന് അഭിമാനമാകുന്ന ഹാട്രിക് വിജയം ഇവർക്ക് നേടിക്കൊടുത്തു. ജില്ലയിലെ വിവിധ വൈദ്യുത സെക്ഷനുകളിൽ ജോലി ചെയ്യുന്ന സുരേന്ദ്രൻ പട്ടേൻ, ടി വി മനോജ് കുമാർ, ഫിലിപ്പ് ജോണ്‍, ടി പി മുരളി, ടി സുരേഷ്, എ വി അജിത് കുമാർ, കെ. രാജേഷ്, കെ എം അനിൽ കുമാർ എന്നിവരാണ് ജില്ലാ ടീമിനായി സംസ്ഥാന കലാമേളയിൽ പങ്കെടുത്തത് .

കെ എസ് ഇ ബി സംസ്ഥാന കലാമേളയിൽ സംഘ നൃത്തത്തിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ടീം .
Comments