തൃക്കരിപ്പൂരില്‍ പെട്ടികടകള്‍ അടപ്പിക്കും. വ്യാപാര ലൈസന്‍സുകള്‍ നല്‍കുന്നത് വേഗതയിലാക്കി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 6, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്ക് വ്യാപാര ലൈസന്‍സ് നല്‍കുന്നത് വേഗതയിലാക്കുന്നു. ഇതനുസരിച്ച് വ്യാപാരികള്‍ അപേക്ഷിക്കുന്ന മുറക്ക് പഞ്ചായത്തില്‍ നിന്നും വ്യാപാര ലൈസന്‍സുകള്‍ അനുവദിക്കും. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് ടൌണിലും പരിസരങ്ങളിലും അനധികൃതമായി നടത്തുന്ന വഴിയോര പെട്ടികടകള്‍ ഒഴിവാക്കും. മുന്‍ നിശ്ചയ പ്രകാരമുള്ള ഒമ്പത് തട്ടുകടകള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കുന്നതിന് അനുവദിച്ചു. ഇതേ തുടര്‍ന്ന്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വ്യാപാരികള്‍ നടത്താനിരുന്ന മാര്‍ച്ചും ധര്‍ണയും നിര്‍ത്തി വെച്ചു. തട്ടുകടകള്‍ വൈകീട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ എന്നും ലഘുപലഹാരങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി പത്മജയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യാപാരി-വ്യവസായ ഏകോപന സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.വി ലക്ഷ്മണന്‍, സെക്രടറി എം.ടി.പി അഷ്‌റഫ്, എ.ജി നൂറുല്‍ അമീന്‍, കെ.വി കൃഷ്ണപ്രസാദ്, പി.പി നാസ്സര്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.അമ്പു, സെക്രടറി സി.വിജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ ബാവ, പഞ്ചായത്ത് സെക്രടറി പി.പി രഘുനാഥ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Commentaires