Search
തൃക്കരിപ്പൂര്‍ ഗവ: താലൂക്ക് ആശുപത്രിക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പുതിയ കെട്ടിട സമുച്ചയം പണിയുന്ന
- Trikaripur Vision
- Mar 7, 2015
- 1 min read

തൃക്കരിപ്പൂര്‍: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.കരുണാകരന്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ അധ്യക്ഷം വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സത്താര്‍ വടക്കുമ്പാട്, കെ.കരുണന്‍ മേസ്ത്രി, പ്രേമലത, മുകേഷ് ബാലകൃഷ്ണന്‍, പ്രസന്നകുമാരി, എസ്.കുഞ്ഞഹമ്മദ്, സി.രവി, എം.രാമചന്ദ്രന്‍, വി.കെ ചന്ദ്രന്‍, എം.ഗംഗാധരന്‍, മനോഹരന്‍ കൂവ്വാരത്ത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് സി.കെ.പി കുഞ്ഞബ്ദുള്ള പ്രസംഗിച്ചു. കെട്ടിട നിര്‍മാണത്തിന് 1.80 കോടി ക.യുടെ പദ്ധതിക്കാണ് അംഗീകാരമായത്.
Comentarios