Search
തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്കില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന ആശ്വാസ് പദ്ധതി തുടങ്ങി.
- Triaripur Vision
- Mar 7, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്ക് കുടിശ്ശിക നിവാരണത്തിന്‍റെ ഭാഗമായി 'ആശ്വാസ് 2015' പദ്ധതി തുടങ്ങി.മാര്‍ച്ച് 30 വരെയാണ് കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുക.ബാങ്ക് വായ്പ്പയെടുത്ത് പൂര്‍ണ്ണമായോ ഭാഗികമായോ വായ്പാ കുടിശ്ശികകള്‍ പലിശ,പിഴപലിശ,നോട്ടീസ് ചെലവുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കും.
ബാങ്കിന്‍റെ മുഴുവന്‍ വായ്പ്പാ കുടിശ്ശികക്കാരും ഈ പദ്ധതി പ്രയോജനപ്പെടുത്തി ബാധ്യത ഒഴിവാക്കണമെന്ന് ബാങ്ക് പ്രസിഡണ്ട് സത്താര്‍ മണിയനോടി അറിയിച്ചു.
Comments