തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററിന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മസ്കറ്റ് ചാപ്റ്ററിന്‍റെ കൈത്താങ്
- Trikaripur Vision
- Mar 7, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മസ്കറ്റ് ചാപ്റ്ററിന്‍റെ സഹായത്തുകയുടെ ഒന്നാം ഗഡു കൈമാറി. തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ മസ്കറ്റ് ചാപ്റ്ററിന്നു വേണ്ടി ഒമാനിലെ പ്രമുഖ വ്യവസായി എം.എ അബ്ദുറഹിമാന്‍ ഹാജി തുക സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.ഏ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി. ചടങ്ങില്‍ സി.എച്ച് സെന്‍റര്‍ ജനറല്‍ കണ്‍വീനര്‍ ഏ.ജി.സി ബഷീര്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ വി.കെ ബാവ,എസ്സ്. കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, എം.അബ്ദുള്‍ സലാം, സി.എച്ച് സെന്‍റര്‍ ഭാരവാഹികളായ കെ.പി ഇബ്രാഹിം കുട്ടി, ഒ.ടി അഹമ്മദ് ഹാജി, കെ.എം കുഞ്ഞി, എം.യൂസഫ് ഹാജി, മസ്കറ്റ് ചാപ്റ്റര്‍ ഭാരവാഹികളായ സുലൈമാന്‍, അഷ്‌റഫ്, വാഹിദ് തങ്കയം, വി.പി നൂറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മസ്കറ്റ് ചാപ്റ്ററിന്‍റെ സഹായത്തുക ഒമാനിലെ പ്രമുഖ വ്യവസായി എം.എ അബ്ദുറഹിമാന്‍ ഹാജി സി.എച്ച് സെന്‍റര്‍ ചെയര്‍മാന്‍ എം.ഏ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറുന്നു.
Comments