ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വാട്ടര്‍ ടാങ്ക് തുരുമ്പെടുത് നശിക്കുന്നു.
- Trikaripur Vision
- Mar 7, 2015
- 1 min read
തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ കൊവ്വലില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച റവന്യു വകുപ്പിന്റെ വാട്ടര്‍ ടാങ്ക് തുരുമ്പെടുക്കുന്നു. 1984-ല്‍ വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് കോമ്പൌണ്ടില്‍ റവന്യു അധികൃതര്‍ വെള്ളം സംഭരിക്കാനായി സ്ഥാപിച്ച 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വലിയ സിങ്ക് ടാങ്കാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ടാങ്കിന്റെ ഉറകള്‍ക്കുള്ളില്‍ പൂര്‍ണമായി തുരുമ്പിച്ച് ഓട്ടയായിട്ടുണ്ട്. പല തവണ ടാങ്ക് നീക്കം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി റവന്യു അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതേ വരെ ടാങ്ക് ലേലം ചെയ്ത് വില്‍ക്കുകയോ മറ്റ് സ്ഥലത്തേക്ക് മാറ്റുകയോ ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ടാങ്ക് ഇപ്പോള്‍ പ്രദര്‍ശന വസ്തുവായി തീര്‍ന്നിരിക്കുന്നു.

ചെറുവത്തൂര്‍ കൊവ്വലില്‍ വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് പിറകില്‍ ലക്ഷങ്ങള്‍ മുടക്കി റവന്യു അധികൃതര്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക്
Comments