top of page
Search

വൈദ്യുതി ചാര്‍ജ്ജടച്ചില്ലെങ്കില്‍ കുടിവെള്ളം മുടങ്ങാന്‍ സാധ്യത.

  • Trikaripur Vision
  • Mar 7, 2015
  • 1 min read

tumblr_m73zqwbdgH1qclfey.jpg

ചെറുവത്തൂര്‍ : ചെറുവത്തൂര്‍ ജല അതോറിറ്റി ഓഫീസിന്ന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന 31 ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികളിലുള്ള പമ്പ് ഹൗസുകളിലെ വൈദ്യുതി കണക്ഷന്‍ വി േഛദിക്കുമെന്ന് സൂചന. വൈദ്യുതി വകുപ്പിന്ന്‍ 31 പദ്ധതികളിലെ വൈദ്യുതി ചാര്‍ജ്ജ് 2.5 കോടി ക. നല്‍കാനുള്ളതിനാലാണിത്. ഈ പദ്ധതികള്‍ക്ക് കീഴില്‍ 1700 പൊതുടാപ്പുകളും, മുവ്വായിരത്തിലധികം കണക്ഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.


കരുവാച്ചേരി,ചാത്തമത്ത്,കാര്യങ്കോട്,കോട്ടപ്പുറം (നീലേശ്വരം നഗരസഭ), പരപ്പ, കുമ്പള പള്ളി, മൌവ്വേനി, പന്നി എറിഞ്ഞ കൊല്ലി (കിനാനൂര്‍ കരിന്തളം), മടിക്കുന്ന്‍, മുണ്ടം കണ്ടം, കൈതക്കാട്, അച്ചാംതുരുത്തി(ചെറുവത്തൂര്‍), തൃക്കരിപ്പൂര്‍ കടപ്പുറം, ഒരിയര(വലിയപറമ്പ), കണ്ണങ്കൈ - എടക്കയി, തൃക്കരിപ്പൂര്‍, ബര്‍മ്മ, ഒളവറ, വയലോടി, മീലിയാട്ട്, മധുരങ്കൈ(തൃക്കരിപ്പൂര്‍) എന്നീ സ്കീമുകള്‍ക്ക് പുറമേ വെസ്റ്റ്‌ എളേരിയില്‍ രണ്ട് പദ്ധതികളും ശുചീകരണ പ്ലാന്‍റും പ്രവര്‍ത്തിക്കുന്നുണ്ട്.


25ഉം,30ഉം വര്‍ഷം പഴക്കമുള്ള കിണറുകളാണ്.കാലപ്പഴക്കം കൊണ്ട് പല കിണറുകളുടെയും അടിഭാഗം തകര്‍ന്ന്‍ തുടങ്ങിയിട്ടുണ്ട്.ജലസ്രോതസ്സുകള്‍ കുറഞ്ഞതിനാലും,ആഴക്കുറവ് മൂലവും,വേണ്ടത്ര വെള്ളം പമ്പിംഗ് നടത്താനാവുന്നില്ലെന്ന്‍ ജലഅതോറിറ്റി അധികൃതര്‍ പറഞ്ഞു.ഓരോ പഞ്ചായത്തിലെയും പദ്ധതികള്‍ 25ഉം,30ഉം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്.ജനസംഖ്യയുടെ അനുപാതത്തില്‍ കുടുംബങ്ങളുടെ കണക്കെടുത്ത് ബഹുമുഖ പദ്ധതികളൊന്നും നടപ്പാക്കുന്നതിന്ന്‍ മാറിമാറി വന്ന സര്‍ക്കാറുകളൊന്നും ആലോചിച്ചില്ലെന്നതാണ് വസ്തുത.


കയ്യൂര്‍ - ചീമേനി,വെസ്റ്റ്‌ എളേരി,ഈസ്റ്റ്‌ എളേരി,കിനാനൂര്‍ കരിന്തളം,പരപ്പ എന്നീ പഞ്ചായത്തുകളും മലയോര മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തുകളില്‍ രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് നൂറില്‍ താഴെ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.എന്നാല്‍ കുടിയേറ്റ മേഖലകളില്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് കുടുംബങ്ങള്‍ ചേക്കേറിയതോടെ ഈ ഗ്രാമങ്ങള്‍ തീര്‍ത്തും ടൗണുകളായി മാറി.ഇതോടെ ജനസംഖ്യാ വര്‍ധനവും,കുടുംബങ്ങളുടെ തോതും വര്‍ദ്ധിച്ചു.


വെള്ളം പമ്പ് ചെയ്യുന്നതിന്ന്‍ ഓപ്പറേറ്റര്‍മാരുടെ കുറവ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.ഇവരാണെങ്കില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്നവരാണ്.പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര പ്ലംബര്‍മാരുമില്ല. സീസണ്‍ സമയത്ത് ശുദ്ധജലം ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു.ജീവനക്കാരുടെ കുറവ് മൂലം പല പദ്ധതികളിലും പമ്പിംഗ് കൃത്യമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്.വന്‍കിട പദ്ധതികള്‍ രൂപീകരിച്ച് മലയോര - തീരദേശ മേഖലകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ പരിഗണന വേണമെന്നാണ് ആവശ്യം.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page