സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം മെയ് ആറിന്ന്.
- Triakripur Vision
- Mar 7, 2015
- 1 min read
തൃക്കരിപ്പൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം മെയ് ആറിന് ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടത്താൻ തീരുമാനിച്ചു. ടി.കെ പൂക്കോയതങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ മുഹമ്മ മഹമുദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഹാഫിസ് ഷഫീഖ് തങ്ങൾ പ്രാർത്ഥന നടത്തി. എം.കെ.എസ് അഹമ്മദ് മൗലവി,ടി.കെ.സി അബ്ദുൽ ഖാദർ ഹാജി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഫൈസി സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് 1001 സ്വാഗത സംഘം രൂപികരിച്ചു.
ഭാരവാഹികളായി ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര (ചെയര്‍മാന്‍), എം.കെ.എസ് അഹമ്മദ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ശംസുദ്ധീന്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ ഫൈസി, ഹാരിസ് ഹസനി (വര്‍ക്കിംഗ് കണ്‍വീനര്‍), കുഞ്ഞഹമ്മദ് ഹാജി ചന്തേര (ട്രഷറര്‍), തൃക്കരിപ്പൂര്‍ സംയുക്ത ഖാസി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, പ്രമുഖ പണ്ഡിതര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പ്രമുഖ നേതാക്കള്‍ അടങ്ങിയ രക്ഷാധികാര സമിതിയും രൂപീകരിച്ചു. യോഗത്തില്‍ സി.കെ.കെ മാണിയൂര്‍, കെ.എം ശംസുദ്ധീന്‍ ഹാജി, പി.കെ അബ്ദുള്‍ കരീം മുസ്‌ലിയാര്‍, എന്‍.പി അബ്ദുള്‍ റഹിമാന്‍, ടി.കെ.സി അബ്ദുള്‍ ഖാദര്‍ ഹാജി, മുഹമ്മദ് സഅദി പ്രസംഗിച്ചു.
Comentarios