Search
കാര്‍ത്തികേയന്‍റെ നിര്യാണത്തില്‍ തൃക്കരിപ്പൂരില്‍ സര്‍വ്വകക്ഷി അനുശോചനം.
- Trikaripur Vision
- Mar 8, 2015
- 1 min read
തൃക്കരിപ്പൂര്‍ : നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ ജി.കാര്‍ത്തികേയന്‍റെ നിര്യാണത്തില്‍ തൃക്കരിപ്പൂരില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്‍റ് പരിസരത്ത് കെ.വെളുത്തമ്പുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍, വി.കെ ബാവ, ശംസുദ്ധീന്‍ ആയിറ്റി, പി.കോരന്‍ മാസ്റ്റര്‍, എം.രാമചന്ദ്രന്‍, ടി.കുഞ്ഞിരാമന്‍, കെ.വി ഗംഗാധരന്‍, ഇ.വി ദാമോദരന്‍, സി.ബാലന്‍, കെ.ഭാസ്കരന്‍ മാസ്റ്റര്‍, ഇ.നാരായണന്‍, കെ.വി ലക്ഷ്മണന്‍(വ്യാപാരി വ്യവസായി അസോസിയേഷന്‍) പ്രസംഗിച്ചു.
സി.രവി സ്വാഗതവും, കെ.വി വിജയന്‍ നന്ദിയും പറഞ്ഞു. ടൗണില്‍ മൗന ജാഥയും നടത്തി.

നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷികളുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ സംഘടിപ്പിച്ച മൗനജാഥ.
Comentarios