കവ്വായിക്കായലില്‍ കല്ലുമ്മക്കായ കൃഷി നശിച്ചു തുടങ്ങി.
- Trikaripur Vision
- Mar 8, 2015
- 1 min read
തൃക്കരിപ്പൂര്‍: കവ്വായികായലില്‍ കല്ലുമ്മക്കായ കൃഷിക്ക് നാശം നേരിട്ട് തുടങ്ങി. ഇത് കാരണം കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് കനത്ത നാശമാണ് നേരിട്ടിരിക്കുന്നത്. മൂപ്പെത്താത്ത കല്ലുമ്മക്കായ കയറില്‍ നിന്നും വേര്‍പ്പെട്ട് വായ പിളഞ്ഞ് പോകുകയാണ്. 2500 രൂപ മുതല്‍ 3000 രൂപ വരെ വില നല്‍കിയാണ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിദൂര സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ കല്ലുമ്മക്കായ വിത്ത് കൊണ്ട് വന്ന് കവ്വായി കായലിലെ മാടക്കാല്‍, തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട്, ഇടയിലെക്കാട്, വലിയപറമ്പ പ്രദേശങ്ങളിലെ പുഴകളില്‍ മുളക്കുറ്റിയില്‍ കയറില്‍ പിടിപ്പിച്ച് കൃഷി ചെയ്തത്. കുടുംബശ്രീ അയല്‍ക്കൂട്ടം വ്യക്തികള്‍, വിവിധ സംഘടനകള്‍, പുഴയില്‍ കല്ലുമ്മക്കായ കൃഷി ചെയ്തിട്ടുണ്ട്. പുഴയില്‍ വെള്ളത്തിന്റെ നിറം മാറ്റവും, ചളിയുടെ ഗുണമേന്മ കുറവുമാണ് ഇത്തവണ കല്ലുമ്മക്കായ നശിച്ചു തുടങ്ങാന്‍ കാരണമായത്. ബേങ്ക് വായ്പ്പഎടുത്തും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും വിത്തിറക്കിയ നൂറ് കണക്കിന് കര്‍ഷകരാണ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. കല്ലുമ്മക്കായ കൃഷിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വിളവ് ലഭിച്ചതാണെന്ന് പല കര്‍ഷകരും ഇത്തവണ വിത്തിറക്കാന്‍ തയ്യാറായത്.

കവ്വായി കായലിലെ മാടക്കാള്‍ പുഴയില്‍ നാശം നേരിടുന്ന കല്ലുമ്മക്കായ കൃഷി.
Comments