നിര്‍ദ്ദന കുടുംബത്തിന്ന്‍ ജനമൈത്രി പോലീസിന്‍റെ വെളിച്ചം.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 8, 2015
- 1 min read
തൃക്കരിപ്പൂര്‍: വൈദ്യുതിയില്ലാത്ത വീട്ടിന്ന്‍ പോലീസിന്‍റെ സോളാര്‍ പാനല്‍ വെളിച്ചം.ഒളവറയിലെ യു.കെ അമ്പുവിന്ന്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ നല്‍കിയ വീട്ടിലാണ് ചന്തേര ജനമൈത്രി പോലീസ് മാണിയാട്ടെ എം.വി സോമന്‍റെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിച്ച് വെളിച്ചം നല്‍കിയത്.
ചന്തേര ജനമൈത്രി പോലീസിന്‍റെ ബീക്ക് ഏരിയയായ ഒളവറയില്‍ ജനമൈത്രി പോലീസ് വിവര ശേഖരണത്തിനെത്തിയപ്പോഴാണ് അമ്പുവിന്‍റെ വീട്ടില്‍ വൈദ്യുതി ലഭിച്ചില്ലെന്ന് കണ്ടെത്തിയത്.ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന മകന്‍ കലേഷിന്‍റെ പഠന സൗകര്യത്തിന് സോളാര്‍ പാനല്‍ ഏറെ സഹായകമാണ്.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ഹരീഷ് ചന്ദ്രനായിക് സോളാര്‍ പാനല്‍ വിളക്ക് അമ്പുവിന്‍റെ മകന്‍ കലേഷിന്ന്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗം ടി.വി പ്രഭാകരന്‍,നീലേശ്വരം സി.ഐ പ്രേമചന്ദ്രന്‍,പി.വി രാജന്‍,ചന്തേര എസ്.ഐ കെ.വിജയന്‍,കെ.ഭാസ്കരന്‍,ബീക് ഓഫീസര്‍മാരായ കെ.വി ജയചന്ദ്രന്‍, മേലത്ത് പ്രസാദ് സംബന്ധിച്ചു.

PHOTO BY: Ameerali Olavara Insight
ചന്തേര ജനമൈത്രി പോലീസ് ഒളവറയിലെ അമ്പുവിന്‍റെ വീട്ടിന്ന്‍ നല്‍കുന്ന സോളാര്‍ പാനല്‍ മകന്‍ കലേഷിന്ന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ഹരീഷ് ചന്ദ്രനായിക് കൈമാറുന്നു.
Comments