Search
മാടക്കാല്‍ പാലത്തിന്റെ അവശിഷ്ടം ഉടന്‍നീക്കും. പടന്ന പാലത്തിന്റെ പണി പുനരാരംഭികും.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 8, 2015
- 1 min read

തൃക്കരിപ്പൂര്‍: മാടക്കാലില്‍ തകര്‍ന്നു കിടക്കുന്ന തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്നും ഒന്നരമാസത്തിനകം നീക്കം ചെയ്യാന്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു, പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്നായി വലിയപറമ്പ പഞ്ചായത്ത് യോഗം വിളിക്കും. മുടങ്ങിക്കിടക്കുന്ന പടന്നപ്പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കാനും തീരുമാനമായി. യോഗത്തില്‍ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ശ്യാമള, സബ് കലക്ടര്‍ കെ.ജീവന്‍ ബാബു, എ.ഡി.എം എച്.ദിനേശന്‍, ഡപ്യൂട്ടി കലക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comentarios