Search
തൃക്കരിപ്പൂരില്‍ മോഷണ പരമ്പര. നാലിടങ്ങളില്‍ മോഷണം.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 9, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബീരിച്ചേരിയില്‍ മോഷണ പരമ്പര. ബീരിചെരിയിലെ അജ് വ പര്‍ദ സെന്‍റര്‍, പോസ്റ്റ് ഓഫീസ്, എന്‍.അബ്ദുള്‍ മജീദിന്റെ ഉടമസ്ഥതയിലുള്ള ആമിന സ്റ്റോര്‍, റെയില്‍വേ ഗേറ്റിനടുത്തുള്ള ആല്‍ബാ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ആമിന സ്റ്റോറില്‍ നിന്ന് 12000 രൂപയും അജ് വ പര്‍ദ്ദ സെന്ററില്‍ നിന്ന് മൂന്ന്‍ ഭണ്ഡാരങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചന്തേര പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കവര്‍ച്ച നടന്ന തൃക്കരിപ്പൂര്‍ ബീരിചേരിയിലെ അജ് വ പര്‍ദ സെന്‍റര്‍
Comments