Search
കാര്‍ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്
- Mukundan.A
- Mar 10, 2015
- 1 min read
ചെറുവത്തൂർ : കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു . കാര്യങ്കോട് ചെമ്മാക്കര സ്വദേശി കെ രാജുവാണ് (52) അപകടത്തിൽപ്പെട്ടത് .ഇയാളെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ദേശീയ പാതയില്‍ കാര്യങ്കോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പള്ളിക്കരയില്‍ നിന്നും കാര്യങ്കോടേക്ക് സൈക്കളില്‍ വരികയായിരുന്ന രാജുവിനെ പിറകില്‍ നിന്നും കാര്‍ ഇടിക്കുകയായിരുന്നു
Comments