ദേശീയ പ്രൊ. കബഡി: ഗാലറിയുടെ കാൽ നാട്ട് കർമ്മം നടന്നു.
- Mar 10, 2015
- 1 min read
തൃക്കരിപ്പൂര്‍ : കാരി കുറ്റിവയലിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രൊ കബഡി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുളള്ള ഗാലറിയുടെ കാൽ നാട്ട് കർമ്മം പ്രവാസി മലയാളി പി.എം.ഇബ്രാഹിം ഹാജി നിർവഹിച്ചു . ചടങ്ങിൽ കെ.കുഞ്ഞിരാമൻ എം.എൽ .എ., സ്പോർട്സ് കൗണ്‍സിൽ പ്രസിഡണ്ട് എം.അച്യുതൻ മാസ്റ്റർ, ടി.വി.കൃഷ്ണൻ ടി.ഷിജു. വരുന്ന 25 മുതൽ 29 വരെയാണ് ഇന്ത്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരം നടക്കുക. മേളയുടെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിവരുന്നത്.

ദേശീയ പ്രൊ കബഡി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്ന കാരിയില്‍ ഗാലറിയുടെ കാൽ നാട്ട് കർമ്മം പ്രവാസി മലയാളി പി.എം.ഇബ്രാഹിം ഹാജി നിർവഹിക്കുന്നു.

Comments