Search
മുസ്ലിം ലീഗ് സ്ഥാപകദിന സംഗമം നടത്തി.
- Trikaripur Vision
- Mar 10, 2015
- 1 min read

തൃക്കരിപ്പൂര്‍ : ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സ്ഥാപകദിന സംഗമം നടത്തി.വടക്കെകൊവ്വല്‍ ബംഗ്ലാവില്‍ നടത്തിയ സംഗമം കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പെരിങ്ങോം മുസ്തഫ ഉദ്ഘാടനം ചെയ്തു.സി.കെ.പി അഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷം വഹിച്ചു.
മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. എം.ടി.പി കരീം,ജില്ലാ എസ്.ടി.യു സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി,പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എസ്സ്.കുഞ്ഞഹമ്മദ്,ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് പ്രസംഗിച്ചു.ടൌണ്‍ വാര്‍ഡ് ലീഗ് സെക്രട്ടറി ഹാരിസ് അത്തിക്കല്‍ സ്വാഗതം പറഞ്ഞു.
Comments