Search
ഉംറ നിര്‍വഹിക്കാന്‍ പോയ ആള്‍ മക്കയില്‍ നിര്യാതനായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 11, 2015
- 1 min read

തൃക്കരിപ്പൂര്‍: കൈക്കോട്ട്കടവ് പൂവളപ്പിലെ പി.പി അബ്ദുള്‍ കരീം(65) മക്കയില്‍ വെച്ച് നിര്യാതനായതായി ഇവിടെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രണ്ടാഴ്ച്ച മുമ്പ് പരിശുദ്ധ ഉംറ നിര്‍വഹിക്കാനായി സൗദിയിലേക്ക് പോയതായിരുന്നു. അവിടെ നിന്നും അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഭാര്യ പൂവലപ്പിലെ എം.കുഞ്ഞാമി. മക്കള്‍ മുഹമ്മദ് കുഞ്ഞി, ഫാറൂഖ് (ഇരുവരും കുവൈത്ത്), ഫാരിസ. മരുമക്കള്‍ നുസ്റത്ത്, സുഹൈല, റയീസ്(മലേഷ്യ). സഹോദരങ്ങള്‍ അബ്ദുള്‍ ഖാദര്‍, ഷാഹുല്‍ ഹമീദ്, അബ്ദുള്‍ റഹിമാന്‍, അബ്ദുള്‍ അസീസ്, ഖദീജ, നഫീസ, ആയിഷ(ബീരിച്ചേരി).
Comments