തൃക്കരിപ്പൂര്‍ കുട്ടനാട് പാടശേഖരത്തിന്റെ വികസനം: 32.43 ലക്ഷം ക. യുടെ പദ്ധതിക്ക് അംഗീകാരമായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 11, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കുട്ടനാട് പാടശേഖരത്തിന്റെ വികസനത്തിന്ന് 32.43 ലക്ഷം ക. യുടെ പദ്ധതിക്ക് അംഗീകാരമായി. തരിശിട്ട കുട്ടനാട് പാടത്തെ പേക്കടം, നീലിയാട്ട്, മണിയനോടി, ചാളക്കോട്, ചൊവ്വറമ്പ്, ആയിറ്റി, വെള്ളാപ്പ് മേഘലകളില്‍ പരന്ന്‍ കിടക്കുന്ന പാടശേഖരത്ത് കൃഷി പുനരുദ്ധീകരിക്കുന്നതിന് നബാര്‍ഡ് സ്കീമില്‍ പെടുത്തിയാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു. പാട ശേഖര സമിതിയും പ്രദേശത്തെ കര്‍ഷകരും കൂട്ടായ പരിശ്രമം നടത്തി തരിശിട്ട കൃഷിപ്പാടങ്ങളില്‍ കൃഷി ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ജലസ്രോതസ്സുകള്‍ ഉണ്ടാക്കിയും നിലവിലുള്ളവ പുനരുദ്ധീകരിച്ചും വെള്ളം പമ്പ് ചെയ്ത് നൂറ് മേനി വിളവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. പദ്ധതിക്ക് ഉടനെ ടെണ്ടര്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments