വിദ്യാഭ്യാസമുള്ള കലാകാരാൻ ആയാൽ കൂടുതൽ അംഗീകാരം ലഭിക്കും: സിനിമാ താരം ജഗദീഷ്
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 12, 2015
- 1 min read

തൃക്കരിപ്പൂർ :സൂപ്പർ താരങ്ങളായ മോഹൻലാലിനോടൊപ്പവും,മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാൻ കൂടുതൽ അവസരം ലഭിക്കുന്നത് ഞാൻ വലിയ നടനായത് കൊണ്ടല്ലെന്നും കോളേജ് അധ്യാപകനായ എന്നെ അവർ കൂടുതൽ സിനിമകളിലേക്ക് കൊണ്ട് വരുന്നു,അംഗീകാരം തരുന്നതും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നയാൾ എന്ന പരിഗണന കൊണ്ടാണെന്നാണ് സിനിമാ താരം ജഗദീഷ് അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ നടക്കാവിൽ എം വി കെ ഗ്രൂപ്പിന്റെ എയർ കണ്ടീഷൻ ഓഡിറ്റോറിയമായ ശ്രീലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.
ആളുകൾ തന്നോട് പല സ്ഥലത്ത് വച്ചും എച്ച്യൂസ് മീ ...എന്ന് സിനിമാ ഡയലോഗ് ഇപ്പോഴും പ്രയോഗിക്കാറുണ്ടെന്ന് സിനിമാ താരം പറഞ്ഞു . സീരിയസ് കഥാ പത്രങ്ങളേക്കാൾ ഹ്യൂമറിന് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് ആളുകൾ ഇഷ്ട്പ്പെടുന്നതെന്നാണ് ഞാൻ മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കലാകാരൻ എന്ന നിലയിൽ ജനപക്ഷത്തോടൊപ്പം നിൽക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാവണം എന്ന നിലപാടിൽ എനിക്ക് നിഷ്ക്കർഷയുണ്ട് . കലയോ കയികമോ ആയ രംഗത്ത് ഉന്നതിയിൽ എത്തിയാൽ മാത്രം പോരാ വിദ്യാഭ്യാസത്തിൽ കൂടി നമുക്ക് മുന്നേറാൻ കഴിഞ്ഞാലേ സമൂഹത്തിൽ അംഗീകാരം ലഭിക്കുകയുള്ളൂ .
ചടങ്ങിൽ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണൻ അധ്യക്ഷം വഹിച്ചു. .കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ എം സി ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി പി ശ്യാമളാദേവി, സംസ്ഥാന സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ട് കെ വെളുത്തമ്പു,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ എ ജി സി ബഷീർ,എ വി രമണി,പി ശ്യാമള,വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക സംഘടന നേതാക്കളായ പി കെ ഫൈസൽ,വി പി പി മുസ്തഫ,പി കോരൻ മാസ്റ്റർ,കെ വി ഗംഗാധരൻ,പി കുഞ്ഞമ്പു,വി കെ രവീന്ദ്രൻ,മനോഹരൻ കൂവാരത്ത്,ഇ വി കൃഷ്ണപൊതുവാൾ,എം നാരായണൻ,പി ശശിധരൻ,ടി വി ബാലൻ എം വി കുഞ്ഞിക്കോരൻ പ്രസംഗിച്ചു.
Comments