Search
"ബൈത്തുല്‍ മുഖ്തരിബ്" ഭവന പദ്ധതി നടപ്പാക്കുന്നു.
- Trikaripur Vision
- Mar 13, 2015
- 1 min read

തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല മുസ്ലിം മുഖ്തരിബ് അസോസിയേഷന്‍ കാരുണ്യ പ്രവര്‍ത്തനത്തിന് കൈത്താങ്ങാവുന്നു. ഉടുമ്പുന്തല നിവാസികളായ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം ഒരു വീട് ബൈത്തുല്‍ മുഖ്തരിബ് എന്ന പേരില്‍ നിര്‍മ്മിച്ച് നല്‍കി പത്ത് വര്‍ഷം കൊണ്ട് പത്ത് കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ വീട് കെട്ടിക്കൊടുക്കുന്നതിനുള്ള പദ്ധതിയാണ് വിദേശ രാജ്യങ്ങളിലുള്ള ഉടുമ്പുന്തല പ്രവാസികളുടെ കൂട്ടായ്മ രൂപപ്പെടുത്തിയിരിക്കുന്നത്.
ഉടുമ്പുന്തലയിലെ വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയിലൂടെയാണ് ഫണ്ട് ശേഖരണം നടത്തുന്നത്.ഫണ്ട് ശേഖരണത്തിന്‍റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സൗദിയിലും, ദുബായില്‍ പ്രമുഖ പണ്ഡിതന്‍ സഖരിയ്യ ദാരിമിയും നിര്‍വഹിച്ചു.
സോഷ്യല്‍ മീഡിയകളിലൂടെ ഇതിനകം നല്ല പ്രതികരണം ലഭിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments