Search
ശരത് ബാബുവിന് ദേശീയതല പുരസ്കാരം
- Trikaripur Vision
- Mar 13, 2015
- 1 min read

തൃക്കരിപ്പൂര്‍ : പിലിക്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ശരത് ബാബുവിന് ദേശീയതല അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, പര്യാവരണ് മിത്ര എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയതല പ്രൊജക്റ്റ് മത്സരത്തിലാണ് ഈ പത്താം ക്ലാസുകാരൻ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയനായത്.രാജസ്ഥാനിലെ അജ്മീറിൽ വെച്ചായിരുന്നു മത്സരം നടന്നത്. ഇലക്ട്രോണിക്സ് മാലിന്യം സൃഷ്ടിക്കുന്ന വിപത്തുകൾ--പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിലായിരുന്നു മത്സരം. സ്കൂൾ ഹരിതസേന കോ ഓഡിനേറ്റർ കെ.ജയചന്ദ്രന്റെ കീഴിലാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്.പിലിക്കോട് എരവിലെ പി.വി.ബാബു ജയശ്രീ ദമ്പതികളുടെ മകനാണ് ശരത്.
Comments